// // // */ E-yugam


ഈയുഗം ന്യൂസ്
October  14, 2024   Monday   12:40:19am

news



whatsapp

ദോഹ: തുമ്പമൺ ഫോറം ഖത്തർ 2024 ഒക്ടോബർ 11-ന് ഓണമഹോത്സവം തുമ്പോണം 2024 ആഘോഷിച്ചു. ഓണപ്പൂക്കളം, മാവേലി, ഓണപാട്ട് തുടങ്ങിയ കേരളീയ കലകളാൽ സമ്പുഷ്ഠമായിരുന്നു ആഘോഷം.

പേട്രൺ ജോൺ ഡാനിയേൽ, പ്രസിഡന്റ് അലക്സ് മാത്യു, ജനറൽ സെക്രട്ടറി സിബി ടോം, വൈസ് പ്രസിഡന്റ് സജി ബെൻ, ട്രഷറർ അല ൻ മാത്യു തോമസ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ രെഞ്ജി, ജോമോൻ, റോബിൻ എന്നിവർ പരിപാടിയുടെ എല്ലാ പ്രവർത്തനങ്ങളും വിജയകരമായി ഏകോപിപ്പിച്ചു.

സാംസ്കാരിക പരിപാടികൾ അരങ്ങേറിയ ഓണാഘോഷത്തിൽ ആർ ജെ സൂരജ് മുഖ്യാതിഥിയായി പങ്കെടുത്തു.

ഈ വർഷത്തെ തുമ്പമൺ അസോസിയേഷൻ ഓണാഘോഷം അംഗങ്ങൾക്കിടയിൽ സാംസ്കാരിക ഐക്യവും സൗഹൃദവും വീണ്ടും വളർത്തിയെടുക്കാൻ പ്രേരണയായി. കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വീണ്ടും ഉയർത്തിപ്പിടിച്ച ഒരു ഉത്സവമാക്കി മാറ്റി എല്ലാം കൊണ്ടും തുമ്പോണം 2024 എന്ന് സംഘാടകർ പറഞ്ഞു.

Comments


Page 1 of 0