// // // */ E-yugam


ഈയുഗം ന്യൂസ്
October  12, 2024   Saturday   12:41:39pm

news



whatsapp

ദോഹ: ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ (QIPA) ഓണാഘോഷം നടത്തി.

വിവിധ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ച ആഘോഷത്തിൽ വിജയികൾക്ക് നിരവധി സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവാസികളുടെ ഇടയിൽ വലിയ ജനപങ്കാളിത്തം സാക്ഷ്യംവഹിച്ച ചടങ്ങിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രതിനിധികളും, ഇന്ത്യ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം (ICBF) പ്രതിനിധികളും പങ്കെടുത്തു.

ICBF പ്രസിഡന്റ്‌ ശ്രീ ഷാനവാസ്‌ ബാവ പരിപാടി ഉദ്‌ഘാടനം ചെയ്തു. QIPA പ്രസിഡന്റ്‌ സന്തോഷ്‌ കണ്ണംപറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ ICBF സെക്രട്ടറി ശ്രീ ബോബൻ വർക്കി, ICBF ജോയിൻ സെക്രട്ടറി ശ്രീ ദീപക് ഷെട്ടി, വെൽഫെയർ & കമ്മ്യൂണിറ്റി ലീഡർ റൗഫ് കൊണ്ടോട്ടി എന്നിവർ ആശംസ പ്രസംഗം നടത്തി. QIPAയുടെ 2025 കാഴ്ചപ്പാടുകൾ അവതരിപ്പിച്ച് മുഖ്യ ഉപദേശകനായ ജോപ്പച്ചൻ തെക്കെകൂറ്റ് സംസാരിക്കുകയും ചെയ്തു.

കമ്മിറ്റി ഭാരവാഹികൾ ശ്രീ നിഷാദ് ഹസ്സൻകുട്ടി (സെക്രട്ടറി ) ശ്രീ സൈമൺ വർഗീസ് (Treasurer)ശ്രീ ലജീഷ് ഷണ്മുഖൻ (Joint Treasurer) ഷബീർ പുത്തൻപുരക്കൽ, സുമേഷ് പുല്ലാണിപറമ്പിൽ, അർഷാദ് അബ്ദുല്ലഹ്, ജയറാണി സന്തോഷ്‌, ആദിലാഹ്, രശ്മി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി

പ്രമുഖ ഗാനമേളയിലൂടെ ഖത്തർ ഓർക്കസ്ട്രാ പരിപാടിക്ക് സംഗീത ഭംഗി കൂട്ടി. വിവിധ കലാപരിപാടികളും, കളികളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. രംഗപൂജ, തിരുവാതിര, അത്തപ്പൂക്കളം, വടംവലി, കസേരകളി, കൈകൊട്ടിപ്പാട്ട് തുടങ്ങിയ മത്സരങ്ങളും മത്സരാർത്ഥികളുടെ പങ്കാളിത്തം വലുതാക്കി. രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷം ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും തുടർന്ന് വിവിധ മത്സരങ്ങളൂൾപ്പെടെ വൈകുന്നേരം 7 മണിക്ക് സമാപിച്ചു.

Comments


Page 1 of 0