// // // */
ഈയുഗം ന്യൂസ്
October 07, 2024 Monday 01:03:33am
ദോഹ: ദോഹയിലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക സൗഹൃദം ദോഹ വളരെ വിപുലമായ
പരിപാടികളോടെ അതിന്റെ പത്താം വാർഷികം ആഘോഷിക്കുന്നു.
അതിന്റെ ഭാഗമായി ഐ സി സി മുംബെ ഹാളിൽ സ്വാഗത സംഘ രൂപീകരണ യോഗം
നടന്നു.
ദോഹയിലെ നാടക പ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും ഒത്തു ചേർന്ന യോഗത്തിൽ
ജനറൽ സിക്രട്ടറി ആഷിക്ക് മാഹി സ്വാഗതം പറഞ്ഞു, പ്രസിഡന്റ് മജീദ് സിംഫണി
അധ്യക്ഷ പ്രസംഗം നടത്തി.
മഹാകവി മോയിൻ കുട്ടി വൈദ്യരുടെ ജീവിതവും അദ്ദേഹത്തിന്റെ കവിതകളും,
പാട്ടുകളും ഉൾപ്പെടുത്തി കൊണ്ട് 60 ൽ അധികം കലാകാരൻമാർ അണിനിരക്കുന്ന
ഇശലുകളുടെ സുൽത്താൻ എന്ന ഒരു മെഗാ ഷോ ആണു നടത്താൻ തയ്യാറാവുന്നത് എന്ന്
പ്രസിഡണ്ട് അറിയിച്ചു.
നവംബർ മൂന്നാം വാരത്തിൽ ആണ് ഈ മെഗാ ലൈറ് ആൻഡ് സൗണ്ട് ഷോ നടക്കാൻ പോകുന്നത്.
ചടങ്ങിൽ ഐ സി സി പ്രസിഡണ്ട് ശ്രീ എ പി മണികണ്ഠൻ , കെ കെ ഉസ്മാൻ, ഡോക്ടർ
റഷീദ് പട്ടത്തു, ജോപ്പച്ചൻ തെക്കേക്കൂറ്റു എന്നിവർ ആശംസകൾ അർപ്പിച്ചു
സംസാരിച്ചു.
തുടർന്ന് കെ കെ ഉസ്മാൻ ചെയർമാൻ ആയും, ജോപ്പച്ചൻ, ഡോക്ടർ റഷീദ് പട്ടത്ത്
വൈസ് ചെയർമാൻമ്മാർ ആയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളെ പിന്നീട്
തിരഞ്ഞെടുക്കുമെന്നു സംഘാടകർ അറിയിച്ചു.
നാടക സൗഹൃദം കൾച്ചറൽ കൺവീനർ അൻവർ ബാബു, മീഡിയ & പബ്ലിസിറ്റി മെമ്പർ മുസ്തഫ
എലത്തൂർ, കോ ഓർഡിനേറ്റർ ഇഖ്ബാൽ ചേറ്റുവ, ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗം
സറീന അഹദ് , ഷാഫി റഹീപ് മീഡിയ, റഫീഖ് മേച്ചേരി,അരുൺ പിള്ള, ബിന്ദു കരുൺ,
അബ്ദുൽ അഹദ്, ഷമീൽ, പ്രദുഷ്, മുനീർ, തൻസീം കുറ്റിയാടി തുടങ്ങി നിരവധി പേർ
ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നവാസ് മുക്രിയകത് നന്ദി പറഞ്ഞു. നിമിഷ നിഷാദ് ആങ്കറിങ് ചെയ്തു.