// // // */
ഈയുഗം ന്യൂസ്
October 07, 2024 Monday 12:59:49am
ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഐ പാക്
സ്പോർട്സ് ഫിയസ്റ്റ 2024 ന്റെ ഭാഗമായി അൽ ബിദ പാർക്കിൽ ചെസ്സ് മത്സരം സംഘടിപ്പിച്ചു.
രാത്രി 7 മണിക്ക് ആരംഭിച്ച് 9 മണിക്ക് സമാപിച്ച ചെസ്സ് മത്സരം ആവേശകരമായി.
അൽ ബിദ പാർക്കിൽ നടന്ന മത്സരത്തിൽ ബീറ്റ ബ്ലോക്കേഴ്സ്, അഡ്രിനർജിക് സ്ട്രൈക്കേഴ്സ്, വിറ്റാമിൻ റോക്കേഴ്സ്, പ്രോബയോട്ടിക് ബൂസ്റ്റേഴ്സ് എന്നീ നാല് ഗ്രൂപ്പുകളിൽ നിന്നുള്ള 16 പേർ പങ്കെടുത്തു.
ബീറ്റ ബ്ലോക്കേഴ്സിനായി മഷൂദ് ഒന്നാം സ്ഥാനം നേടി. അനീസ് രണ്ടാം സ്ഥാനവും വിറ്റാമിൻസ്, ഷാനവാസ് കോഴിക്കൽ മൂന്നാം ബീറ്റാ ബ്ലോക്കർസിന് വേണ്ടി മൂന്നാം സ്ഥാനവും നേടി.
പ്രസാദ്, അഹമ്മദ്, ഹനീഫ് പേരാൽ , അമീറാലി, സമീർ കെ , ബിലാൽ എന്നിവർ ടൂർണമെന്റിനെ നയിച്ചു.
ജാഫർ , അൽത്താഫ് , മുഹമ്മദ് റിയാസ് എന്നിവർ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
സ്പോർട്സ് ഫിയസ്റ്റയുടെ ഭാഗമായ ബൌളിംഗ്, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ
മറ്റ് മത്സരങ്ങൾ വരും മാസങ്ങളിൽ വിപുലമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.