// // // */ E-yugam


ഈയുഗം ന്യൂസ്
September  28, 2024   Saturday   02:19:01pm

news



whatsapp

ദോഹ: ഖത്തറിലെ ദുഖാൻ മലയാളി സമാജം ശനിയാഴ്ച പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു.

"വയനാടിനൊപ്പം" ആസ്പദമാക്കി പൂക്കളം ഒരുക്കി.

മാവേലി വരവ്, ചെണ്ടമേളം, പുലിക്കളി, കൈകൊട്ടികളി, ഓണപ്പാട്ടുകൾ, ഓണസദ്യ, ഓണക്കളികളായ കലമടി, ഉറിയടി, വടംവലി എന്നിവയാൽ കാണികളെ നാട്ടിൻ പുറത്തിലെ ഓണ കാഴ്ചകളിലേക്ക് കൊണ്ടുപോകാൻ സംഘാടകർക്ക് സാധിച്ചു. ഓണം ആസ്പദമാക്കി കുട്ടികൾക്കായി നടത്തിയ ചിത്രരചനാമത്സരവും ശ്രദ്ധയാകർഷിച്ചു.

പ്രസിഡൻ്റ് റഫീക്ക്, സെക്രട്ടറി ഫിലിപ്പ് തുടങ്ങിയവർ പ്രവാസിലോകത്തെ ഓണാഘോഷത്തിൻറെ പ്രാധ്യാനത്തെകുറിച്ച് സംസാരിച്ചു.

Comments


Page 1 of 0