// // // */ E-yugam


ഈയുഗം ന്യൂസ്
September  16, 2024   Monday   02:12:43pm

news



whatsapp

ദോഹ: ജോജു ജോർജ് ലവേഴ്സ് ക്ലബും ലുലുവും ചേർന്ന് അണിയിച്ചൊരുക്കുന്ന ഖത്തറിലെ ഏറ്റവും വലിയ ഓണപൂരത്തിന്റെ ആദ്യ പ്രോഗ്രാം ലുലു എസ്ദാൻ ഒയാസിസ്‌ അൽ വുഖൈറിൽ വച്ചു അതിഗംഭീരമായി നടന്നു.

റേഡിയോ മലയാളം 98.6 ഉം 974 ഇവന്റ്സും ഇൻസ്റ്റ ഫേസ് ബ്യൂട്ടി സലൂൺ, ബ്ലെസ്സിങ് ദോഹ ,സേഫ് വേൾഡ് ട്രാവെൽസ്, ബ്ലൂ ഗാലക്സി കാറ്ററിംഗ് ,പാപ്പാ ജോൺസ്, തന്തൂര കിംഗ് റെസ്റ്റോറൻ്റ്, സാഗ ഐവെയർസ്, പവർ വേസ്റ്റ് മാനേജ്മെൻ്റ് , ഫോക്കസ് മെഡിക്കൽസ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ മഹാ ഓണ വിരുന്നിൽ ആയിരത്തോളം മലയാളികൾ ഭാഗമായി.

വക്രയിലെ ഒയാസിസ്‌ ലുലു അങ്കണത്തിൽ വെച്ച് ഓണപൂക്കള മത്സരത്തോടെ തുടക്കം കുറിച്ച ഓണമാമാങ്കത്തിൽ തിരുവാതിരക്കളി മത്സരം, ഖത്തറിലെ തന്നെ ആദ്യ റിയാലിറ്റി ഷോ ആയ സൂപ്പർ മമ്മി -സീസൺ 2 എന്നിവയ്ക്കു പുറമെ കൈതോല നാടൻ പാട്ട് സംഘത്തിന്റെ ഗംഭീര പ്രകടനവും നടന്നു.

ആഘോഷങ്ങൾക്ക് നിറം പകരാൻ മലയാളത്തിലെ പ്രിയ നായിക രജിഷ വിജയൻ അതിഥിയായി എത്തി.

12 ടീമുകൾ മത്സരിച്ച പൂക്കളമത്സരത്തിൽ ഒന്നാം സമ്മാനം ആയ 10 ഗ്രാം ഗോൾഡ് കോയിൻ മോഹൻലാൽ ഫാൻസ്‌ സ്വന്തമാക്കി. രജിഷ വിജയൻ വിജയികൾക്ക് സമ്മാനദാനം നടത്തി.

കൈതോല നാടൻ പാട്ട് ടീമിന്റെ പുത്തൻ നാടൻ പാട്ടുകളോടെ 10.30 നു ഓണനിലാവ് 2024 ൻറെ ഒന്നാമത്തെ പ്രോഗ്രാം അവസാനിച്ചു.

Comments


Page 1 of 0