// // // */
ഈയുഗം ന്യൂസ്
September 08, 2024 Sunday 05:41:18pm
ദോഹ: ദോഹ-ബെംഗളൂരു വിമാനത്തിൽ വെച്ച് 14 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച
കേസിൽ ഒരു യാത്രക്കാരനെ ബെംഗളൂരുവിലെ പ്രത്യേക കോടതി മൂന്ന് വർഷത്തെ തടവിന്
ശിക്ഷിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പ്രതിക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചു.
ദോഹയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോലി
ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ അമാവാസി മുരുകേശനാണ് (51) പ്രത്യേക
ജഡ്ജി സരസ്വതി കെഎൻ ശിക്ഷ വിധിച്ചത്.
“2023 ജൂൺ 27 ന് രാവിലെ, ദോഹയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തിൽ
മകളുടെ അരികിലിരുന്ന മുരുകേശൻ കുട്ടിയെ അനുചിതമായി സ്പർശിച്ചെന്ന്
ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ)
പോലീസിൽ പരാതി നൽകി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ്
കേസെടുത്തിരിക്കുന്നത്," ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു.
മദ്യപിച്ചിരുന്ന മുരുകേശൻ ഭക്ഷണം നൽകാനെന്ന വ്യാജേന പെൺകുട്ടിയെ അനുചിതമായി
സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പബ്ലിക്
പ്രോസിക്യൂട്ടർ എ ചന്ദ്രകല പറഞ്ഞു.
"മുരുകേശൻ്റെ പെരുമാറ്റത്തെ പെൺകുട്ടിയുടെ അമ്മ എതിർത്തിരുന്നു. സംഭവം
ക്യാബിൻ ക്രൂ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയും മുരുകേശൻ മോശമായി
പെരുമാറിയതായി കണ്ടെത്തുകയും സീറ്റ് മാറ്റുകയും ചെയ്തു. വിമാനം ബംഗളുരുവിൽ
ഇറങ്ങിയ ഉടൻ തന്നെ ഇയാളെ പോലീസിന് കൈമാറി," ചന്ദ്രകല പറഞ്ഞു.
ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകാൻ പ്രതി തീരുമാനിച്ചു.