ഈയുഗം ന്യൂസ്
August  10, 2024   Saturday   12:44:41am

news



whatsapp

ദോഹ: പാരീസ് ഒളിമ്പിക്‌സിൽ ഹൈജമ്പിൽ ഖത്തറിൻ്റെ മുതാസ് ബർഷിം വെങ്കലം നേടി. പാരീസ് ഒളിമ്പിക്സിൽ ഖത്തറിൻ്റെ ആദ്യ മെഡലാണിത്. കഴിഞ്ഞ തവണ ടോക്കിയോയിൽ നടന്ന ഒളിമ്പിക്സിൽ ഖത്തർ രണ്ട് സ്വർണം നേടിയിരുന്നു.

ഹൈജമ്പ് ഫൈനലിൽ 33 കാരനായ ബർഷിം ഈ സീസണിലെ ഏറ്റവും മികച്ച 2.34 മീറ്റർ ഉയരം സ്കോർ ചെയ്തു.

ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ന്യൂസിലൻഡിൻ്റെ ഹാമിഷ് കെർ സ്വർണവും അമേരിക്കയുടെ മക്വെൻ ഷെൽബി വെള്ളിയും നേടി.

ബർഷിമിന് ഇത് നാലാമത്തെ ഒളിമ്പിക് മെഡലാണ്. മൂന്ന് വർഷം മുമ്പ് ടോക്കിയോ ഒളിമ്പിക്സിലെ പ്രശസ്തമായ സ്വർണ്ണ മെഡൽ വിജയത്തിന് പുറമെ 2012 ലണ്ടൻ, 2016 റിയോ ഒളിമ്പിക്സ് ഗെയിംസുകളിൽ ബർഷിം വെള്ളി മെഡലുകൾ നേടിയിരുന്നു.

ടോക്കിയോ ഒളിമ്പിക്‌സിൽ ഇറ്റലിയുടെ ജിയാൻമാർക്കോ തംബേരിയുമായി സ്വർണം പങ്കിട്ട് ബർഷിം ചരിത്രം സൃഷ്ടിക്കുകയും ആഗോള പ്രശംസ നേടുകയും ചെയ്തു. അതേസമയം, ഖത്തർ വെയ്ഗ്റ്‌ലിഫ്റ്റിംഗ് താരം ഫാരിസ് ഇബ്രാഹിമിന് ശനിയാഴ്ച മെഡലൊന്നും നേടാനായില്ല. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിൽ ഖത്തറിനായി ഫാരിസ് സ്വർണം നേടിയിരുന്നു.

കഴിഞ്ഞ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഖത്തറിന് ഇത്തവണ ബീച്ച് വോളിബോളിൽ മെഡലൊന്നും നേടാനായില്ല.

Comments


   cost of augmentin Aberrant Rheb mediated mTORC1 activation and Pten haploinsufficiency are cooperative oncogenic events

   buy cheap cytotec pills Studies on experimental hypertension

   July 26, 2021 at 2 11 pm priligy tablet

Page 1 of 1