// // // */ E-yugam


ഈയുഗം ന്യൂസ്
July  17, 2024   Wednesday   02:21:30pm

news



whatsapp

ദോഹ: ഐ. സി. സി ഉപദേശക കമ്മിറ്റിയിൽ പുതുതായി നിയമിതനായ ശ്രീ ജോപ്പച്ചൻ തെക്കേകൂറ്റിന് ആശംസകളും ആദരവും ഒരുക്കി ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ (QIPA).

ICC മുംബൈ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷന്റെ ലോഗോ പ്രകാശനവും നടന്നു. ICC പ്രസിഡന്റ്‌ ശ്രീ മണികണ്ഠന്റെ അധ്യക്ഷതയിൽ കൂടിയ കൂട്ടായ്മയിൽ ,ICBF പ്രസിഡന്റ്‌ ശ്രീ ഷാനവാസ്‌ ബാവ ലോഗോ പ്രകാശനം നിർവഹിച്ചു. ഇൻകാസ് പ്രസിഡന്റ്‌ ശ്രീ ഹൈദർ ചുങ്കതറ മെമ്പർഷിപ്പ് ഫോറം വിതരണം നിർവഹിച്ചു.

അബ്ദുൽ റൂഫ് കൊണ്ടോട്ടി, ISC, മലയാളി സമാജം, Kodaka, Finq തുടങ്ങിയ നിരവധി സംഘടനകൾ ആശംസകൾ അറിയിച്ചു.

QIPA ക്ക് വേണ്ടി പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ കണ്ണംപറമ്പിൽ, സെക്രട്ടറി നിഷാദ് ഹസ്സൻകുട്ടി, ജോയിന്റ് സെക്രട്ടറി ജാൻസിമോൾ വര്ഗീസ് എന്നിവർ ജോപ്പച്ചൻ തെക്കേകൂറ്റിന് പൊന്നാടയണിയിക്കുകയും, ട്രഷറർ സൈമൺ വർഗീസ്, ലജീഷ് ഷണ്മുഖൻ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു,

ശ്രീമതി മഞ്ജു അവതാരികയായ ചടങ്ങിൽ QIPA യുടെ നിരവധി മെമ്പേഴ്‌സ് പങ്കെടുത്തു,

ഖത്തർ ഓർക്കസ്ട്രാ അവതരിപ്പിച്ച മ്യൂസിക് ഇവന്റ്, ചടങ്ങിനെ മനോഹരമാക്കി. ഷബീർ പുതിയപുരക്കൽ സംഗീത പരിപാടി മികവുറ്റതാക്കി.

news

Comments


Page 1 of 0