// // // */
ഈയുഗം ന്യൂസ്
July 15, 2024 Monday 05:23:36pm
ദോഹ: മെട്രോ സ്റ്റേഷനുകളിലും വാഹനങ്ങളിലും അതുപോലെ എല്ലാതരം പൊതുഗതാഗതങ്ങളിലും പുകവലി കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം (MOI) പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
ആരെങ്കിലും നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ 1,000 റിയാൽ മുതൽ 3,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി.
"മെട്രോ വാഹനങ്ങളിൽ പൊതു സുരക്ഷ ഉറപ്പാക്കാൻ, അടച്ച ഇടങ്ങളിൽ പുകവലി നിരോധിക്കുന്ന പുകയില നിയന്ത്രണത്തെക്കുറിച്ചുള്ള 2016 ലെ 10-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 17 അനുസരിക്കുക," ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
പുകവലിക്കുന്നവർക്ക് പുകവലി ഉപേക്ഷിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഖത്തർ ഒരുക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എച്ച്എംസിയുടെ പുകയില നിയന്ത്രണ കേന്ദ്രം പുകവലി ഉപേക്ഷിക്കാൻ ആളുകളെ സഹായിക്കുന്നു.