// // // */
ഈയുഗം ന്യൂസ്
July 11, 2024 Thursday 05:46:40pm
ദോഹ: ദോഹയിലെ ആദ്യ സിനിമാശാലയായി തുറന്ന ഗൾഫ് സിനിമാ കോംപ്ലക്‌സ് സിനിമാ മ്യൂസിയമാക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഖത്തർ സിനിമ കമ്പനിയും ഖത്തർ മ്യൂസിയവും ഒപ്പുവച്ചു.
1972-ലാണ് ദോഹയിലെ ആദ്യ സിനിമാശാലയായി ഗൾഫ് സിനിമാ കോംപ്ലക്സ് തുറന്നത്. ഏതാനും വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഗൾഫ് സിനിമാ കോംപ്ലക്‌സ് ഒരുകാലത്ത് മലയാളികളടക്കം ഖത്തറിലെ എല്ലാ സിനിമാപ്രേമികളുടേയും ഇഷ്ടപ്പെട്ട പ്രധാന സിനിമാ പ്രദർശന കേന്ദ്രമായിരുന്നു.
സിനിമാ സമുച്ചയത്തെ പുനരുജ്ജീവിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സിനിമാ മ്യൂസിയം പദ്ധതി.
പൈതൃക കെട്ടിടത്തിൻ്റെ സത്ത നിലനിർത്താനും ചരിത്രപരമായ മൂല്യം കുറയാതെ ആധുനിക ഉപയോഗത്തിന് അനുയോജ്യമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
സിനിമാ ഹാൾ പുനഃസ്ഥാപിക്കുന്നതിനു പുറമേ, അത്യാധുനിക സിനിമാറ്റിക് മ്യൂസിയവും സ്ഥാപിക്കും. സ്റ്റുഡിയോ സ്‌പെയ്‌സുകൾ, മീഡിയ/ഫിലിം ലൈബ്രറി, ഗ്രാൻഡ് തിയേറ്റർ, ഫുഡ് ആൻഡ് ബിവറേജ് സ്റ്റാളുകൾ എന്നിവയും ഉണ്ടായിരിക്കും.
ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ഖത്തർ മ്യൂസിയവും പദ്ധതിയുടെ ഭാഗമാകും.