// // // */
ഈയുഗം ന്യൂസ്
June 19, 2024 Wednesday 01:02:53pm
ദോഹ: മഹാനായ ഇബ്രാഹിം നബിയുടെ ത്യാഗനിർഭരമായ ജീവിതത്തിൻറെ സ്മരണകൾ കൊണ്ട് സമ്പന്നമായ ഈദ് ദിനത്തിൽ ഐസിഎഫ് ഖത്തർ നാഷണൽ കമ്മിറ്റി ഈദ് മീറ്റ് സംഘടിപ്പിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ മെമ്പറും എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ: അബ്ദുൽ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി.
നിരവധി പരീക്ഷണങ്ങളുടെ വേലിയേറ്റം ഉണ്ടായിട്ടും ഏക ഇലാഹീ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും ആദർശ വിജയം നേടുകയും ചെയ്തത് ഇബ്രാഹിം നബിയുടെ ജീവിതത്തിൽ നിന്ന് നമുക്കുള്ള പാഠമാണന്ന് അദ്ദേഹം പറഞ്ഞു.
മത സൗഹാർദ്ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന പ്രബോധന ശൈലിയായിരുന്നു ഇബ്റാഹീം നബിയുടെ ജീവിതത്തിലുണ്ടായിരുന്നതെന്ന് ഡോ: അബ്ദുൽ ഹക്കീം അസ്ഹരി കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾ ഒരുക്കിയ ഇശൽ വിരുന്ന് സദസ്സിനെ ഹൃദ്യമാക്കി.
അബുഹമൂർ ഐസിസിയിൽ വെച്ച് നടന്ന പരിപാടി ഒ ഐ. സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് കെ കെ ഉസ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അബ്ദുറസാഖ് മുസ്‌ലിയാർ പറവണ്ണ അദ്ധ്യക്ഷത വഹിച്ചു.ബാദുശ സഖാഫി, അബ്ദുൽ കരീം ഹാജി മേന്മുണ്ട , ഉ ബൈദ് വയനാട്, അഹ്മദ് കെ മാണിയൂർ, അബ്ദുൽ അസീസ് സഖാഫി, ഉമർ കുണ്ടു തോട് പ്രസംഗിച്ചു