// // // */ E-yugam


ഈയുഗം ന്യൂസ്
June  09, 2024   Sunday   03:03:25am

news



whatsapp

ദോഹ: കോൺഗ്രസ്‌ പാർട്ടിയുടെ ശക്തമായ തിരിച്ചു വരവും,പത്തനംതിട്ടയുടെ ജനനായകൻ ശ്രീ ആന്റോ ആന്റണിയുടെ വൻ ഭൂരിപക്ഷത്തോടെയുള്ള വിജയവും ആഘോഷിച്ച് ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി.

വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന് ഇന്ത്യയുടെ മതേതര നായകൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള ഇന്ത്യ മുന്നണിയുടെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും വിജയത്തിൽ ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി വിപുലമായ ആഘോഷം സംഘടിപ്പിച്ചു.

പ്രസിഡന്റ്‌ ശ്രീ. റോൻസി മത്തായി അധ്യഷത വഹിച്ച പരിപാടിയിൽ ഇൻകാസ് പാട്രൺ ശ്രീ. മുഹമ്മദ്‌ ഷാനവാസ്‌ മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കോർഡിനേറ്റർ ആയി പ്രവർത്തിച്ചത് ശ്രീ. ഫിലിപ്പ് കുരുവിള ആണ്.

ഇൻകാസ് പത്തനംതിട്ട കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

Comments


Page 1 of 0