// // // */
ഈയുഗം ന്യൂസ്
May 20, 2024 Monday 02:20:19pm
ദോഹ: ഖത്തറിലെ സജീവ വനിതാ സംഘടനയായ മെറാകി മെസ്‌ഡേംസ് ഖത്തർ (എംഎംക്യു) നുഐജയിലെ ബ്ലൂ ഗാലക്‌സി ഹാളിൽ ഈദ്, ഈസ്റ്റർ, വിഷു എന്നിവ ആഘോഷിക്കുന്ന സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു.
കുട്ടികളും മുതിർന്നവരും പങ്കെടുത്ത 20-ലധികം സാംസ്കാരിക പരിപാടികൾ വേദിയിൽ അവതരിപ്പിച്ചു.
ബംഗ്ലാദേശ് കമ്മ്യൂണിറ്റി സംഘടനയായ അനന്നയുടെ കുട്ടികൾ അവതരിപ്പിച്ച പ്രത്യേക പരിപാടി ആഘോഷത്തിന്റെ ഹൈലൈറ്റ് ആയിരുന്നു.
തസ്ലീന ജലീൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് ഷിഫ്ന അബൂബക്കർ, ട്രഷറർ സെബ, എക്സിക്യൂട്ടീവ് അംഗങ്ങളായ താൻസി, ഷംല അലി, ഷംല ജഹ്ഫർ, നയീമ അലി, സെലിക അംജദ്, ഷൽന ഷാജി, റബീബ അൻവർ, സൽവ, ഷബ്ന സുനീജ് എന്നിവർ നേതൃത്വം നൽകി.
നൃത്തപ്രകടനങ്ങൾ, സംഗീത പരിപാടികൾ, മറ്റ് കലാപ്രദർശനങ്ങൾ എന്നിവ കാണികളെ ആകർഷിച്ചു.
ഡിന്നറോട് കൂടി പരിപാടി സമാപിച്ചു.