// // // */
ഈയുഗം ന്യൂസ്
May 17, 2024 Friday 02:07:01pm
ദോഹ: മെയ് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ മേഖലകളിൽ ജോലി ചെയ്‌യുന്ന വനിത തൊഴിലാളികൾക്കായി 'ചേർത്ത് വെക്കാം തൊഴിൽ തേടി വന്നവരെ' എന്ന പരിപാടി വിമൻ ഇന്ത്യ ഖത്തർ സംഘടിപ്പിച്ചു .
സി ഐ സി മൻസൂറ ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറിലെ വിവിധ മേഖലകളിലെ മുപ്പതോളം വനിതാ തൊഴിലാളികൾ പങ്കെടുത്തു. ചടങ്ങിൽ വിമൻ ഇന്ത്യ പ്രസിഡന്റ് നസീമ എം അധ്യക്ഷത വഹിച്ചു സംസാരിച്ചു.
'ജീവിതലക്ഷ്യം' എന്ന വിഷയത്തിൽ സി ഐ സി വൈസ് പ്രസിഡൻറ് ഹബീബു റഹ്മാൻ കീഴിശ്ശേരി സദസ്സുമായി സംവദിച്ചു. പ്രവാസജീവിതത്തിൽ യഥാർത്ഥ ജീവിതലക്ഷ്യം മറക്കാതെ മുന്നേറാൻ വേണ്ട ധാർമിക ബോധം എല്ലാവരിലും ഉണ്ടാവേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി അദ്ദേഹം സംസാരിച്ചു.
ഉപഹാരങ്ങൾ നൽകി തൊഴിലാളികളെ ആദരിച്ചു. വർഷങ്ങൾക്ക് മുന്നെ ഖത്തറിൽ ജോലി അന്വേഷിച്ചു വന്നവരാണ് അധികപേരും. കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതം ലക്ഷ്യമാക്കി കടൽ കടന്നു വന്നവരായത് കൊണ്ട് തന്നെ സന്തോഷവും സന്താപവും ചേർന്ന അനുഭവങ്ങൾ പങ്ക് വെച്ച് സ്വയം പരിചയപ്പെടുത്തി കൊണ്ട് അതിഥികളായി എത്തിയ വനിതാ തൊഴിലാളികൾ വിമൻ ഇന്ത്യ പരിപാടിയിൽ സംസാരിച്ചു.
ബബീന ബഷീറിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ വിമൽ ഇന്ത്യ ഖത്തർ ജനറൽ സെക്രട്ടറി സജ്ന ഇബ്രാഹിം സ്വാഗതം ആശംസിച്ചു. റഫാത്ത് , സുബൈദ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. എക്സിക്യൂട്ടീവ് അംഗം സുനില അബ്ദുൽ ജബ്ബാർ നന്ദിയും രേഖപ്പെടുത്തി..ഇൻറ്ററാക്റ്റടിവ് സെഷൻ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് നിയന്ത്രിച്ചു. നസീമ.എം, ഇലൈഹി സബീല ,ഷംല സിദ്ദിഖ് , താഹിറ ബീവി , റൈഹാന അസ്ഹർ , അമീന പി. കെ തുടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് തൊഴിലാളി വനിതകൾക്കുള്ള സമ്മാന ദാനം നിർവഹിച്ചു .