// // // */
ഈയുഗം ന്യൂസ്
May 10, 2024 Friday 02:31:35pm
ദോഹ: ഖത്തർ സർവകലാശാലയിൽ നിന്ന് ബയോളജിക്കൽ എൻവയോൺമെന്റ് സയൻസിൽ മികച്ച നേട്ടം കൈവരിച്ച് ഖത്തർ അമീറിൽ നിന്ന് പുരസ്‌കാരം നേടിയ ഖത്തർ പ്രവാസി ശ്രീ.ജോഷ് ജോൺ ജിജിയെ ഇൻകാസ് പത്തനംതിട്ട കമ്മിറ്റി അംഗങ്ങൾ ആദരിച്ചു.
ഇൻകാസ് പത്തനംതിട്ട പ്രസിഡന്റ് ശ്രീ. റോൻസി മത്തായിയും, ജനറൽ സെക്രട്ടറി ശ്രീ. സിബു എബ്രഹാമും ചേർന്ന് പൊന്നാട അണിയിക്കുകയും, ട്രഷറർ ശ്രീ. എബി വര്ഗീസ്, ശ്രീ. ജെറ്റി ജോർജ്, ശ്രീ. മനോജ് വറുഗീസ് എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു.