// // // */
ഈയുഗം ന്യൂസ്
May 07, 2024 Tuesday 12:06:35pm
ദോഹ: ഖത്തറിലുള്ള മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മായി രൂപീകരിച്ച മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ -ഖത്തർ (മെജസ്റ്റിക് -മലപ്പുറം) മെഗാ ലോഞ്ചിന്റെ വിജയത്തിനായി സംഘാടക സമിതി രുപീകരിച്ചു.
സംഘാടക സമിതി രുപീകരണ യോഗം പ്രസിഡന്റ് നിഹാദ് അലിയുടെ അധ്യക്ഷതയിൽ മെജസ്റ്റിക് ഉപദേശക സമിതി ചെയർമാൻ അഷ്‌റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാനായി ഹൈദർ ചുങ്കത്തറയും ജനറൽ കൺവീനറായി നിഹാദ് അലിയെയും തെരെഞെടുത്തു.
കൺവീനർമാരായി വിനോദ് പുത്തൻവീട്ടിൽ, മുനിഷ് എ സി, സന്ദീപ് ഗോപിനാഥ് , ജാൻസി റാണി, റിയാസ് അഹമ്മദ്, ജിതിൻ ചാക്കോത്ത്, ഷാഫി പാറക്കൽ, ആഷിഖ് A.K ,സലാം സി എ, അഷറഫ് വാകയിൽ, ഇസ്മയിൽ ,സൽമാൻ മഞ്ചേരി, മുഹമ്മദ് സുജീർ, ലുത്ഫി കലമ്പൻ, മൻസൂർ, പൂളക്കൽ മുസ്തഫ ,നൗഷാദ് അലി, ശീതൾ പ്രശാന്ത്, ആര്യ ഉണ്ണി,സജ്‌ന സാക്കി, നൗഫിറ ഹുസൈൻ, സാബിർ അഹമ്മദ്, ദിൽഷാദ് മേലാറ്റൂർ, സൈമൺ മൂത്തേടം ,സുരേന്ദ്രൻ AM,റഹ്മത്തുള്ള എന്നിവരെയും ഇവരുടെ നേതൃത്വത്തിൽ 70 ഓളം പേരടങ്ങുന്ന വിവിധ സബ്കമ്മിറ്റികളും രൂപീകൃതമായി.
മെയ്-30,31 തീയതികളിലായി ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് മെഗാ ലോഞ്ച്.
നാട്ടിൽ നിന്നുള്ള സാംസ്കാരിക സമൂഹ്യ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. കലാസ്വാദകർക്കായി കേരളത്തിലെ പ്രശസ്ത ബാൻഡ് നയിക്കുന്ന സംഗീത സന്ധ്യയും മെഗാ ലോഞ്ചിനോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട് .
യോഗത്തിൽ മെജസ്റ്റിക് ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ട്രഷറർ ജിതിൻ ചാക്കോത്ത് നന്ദിയും പറഞ്ഞു.