// // // */
ഈയുഗം ന്യൂസ്
May 02, 2024 Thursday 03:26:23pm
ദോഹ: ഖത്തറിലെ കലാകായിക സാം സ്കാരിക സാമൂഹ്യ മേഖലയിലെ നിറ സാന്നിധ്യമായ ഫൺ ഡേ ക്ലബ്ബ് റയാദാ മെഡിക്കൽ സെന്റററും, ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി (HMC) സഹകരിച്ചു 2024 ഏപ്രിൽ 26ന് റയാദ മെഡിക്കൽ സെന്ററിൽ വെച്ച് നാലാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്തദാന ക്യാമ്പിൽ നൂറിലധികം രക്തദാതാക്കൾ പങ്കെടുത്തു.
ഐ സി സി വൈസ് പ്രിസിഡന്റും ഫൺ ഡേ ക്ലബ്ബിന്റെ ചീഫ് പേട്രണുമായ ശ്രീ സുബ്രമണ്യ ഹെബ്ബഗുലു രക്തദാന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. റയാദാ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്റ്റർ .ജംഷീർ ഹംസ, ICBF ജെനെറൽ സെക്രട്ടറി കെ വി ബോബൻ, ICBF ഇൻഷുറൻസ് ഹെഡ് അബ്ദുൾറൗഫ് കൊണ്ടോട്ടി, ICC ജനറൽ സെക്രട്ടറി മോഹൻ കുമാർ, ഫോർമർ ICC, ICBF പ്രസിഡന്റ് പി എൻ ബാബുരാജൻ, ഫൺ ഡേ ക്ലബ് പ്രസിഡന്റ് മഞ്ജു മനോജ്, വൈസ് പ്രിസിഡറ് സന്ദീപ് , പ്രോഗ്രാം കോർഡിനേറ്റേഴ്‌സായ ആന്റോ, ആഷി, രാഹുൽ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.
എല്ലാ രക്തദാതാക്കൾക്കും റിയാദ മെഡിക്കൽ സെന്ററിൻറെ മെഡിക്കൽ വൗച്ചറും പ്രിവിലേജ് കാർഡും സമ്മാനിച്ചു..