// // // */ E-yugam


ഈയുഗം ന്യൂസ്
April  08, 2024   Monday   03:54:56am

news



whatsapp

ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഖത്തർ നാഷണൽ കൗൺസിൽ സുഹുർ സംഗമം നടത്തി. ദോഹ മാർസ് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ WMF ഖത്തർ മെമ്പേഴ്സും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.

പരിപാടിയിൽ പങ്കെടുത്തവർക്ക് നാഷണൽ കോർഡിനേറ്റർ അജാസ് അലി സ്വാഗതം പറയുകയും,അലി അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.165 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന WMF നെ കുറിച്ച്

WMF ഗ്ലോബൽ ജോയിന്റ് സെക്രട്ടറി റിജാസ് ഇബ്രാഹിം വിശദീകരിക്കുകയും , ഗ്ലോബൽ ഹെൽത്ത്‌ ഫോറം കോർഡിനേറ്റർ Dr. ഷിബു,മിഡിൽ ഈസ്റ്റ്‌ റീജിയൻ ജനറൽ സെക്രട്ടറി രുഷാര, വൈസ് പ്രസിഡന്റ് സുനിൽ മാധവൻ, ഖത്തർ പേട്രൻ ഹമീദ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ഖത്തർ നാഷണൽ കൗൺസിൽ സെക്രട്ടറി മൻസൂർ മൊയ്‌ദീൻ നന്ദി അർപ്പിച്ചു.ഖത്തറിൽ ഹ്രസ്വ സന്ദർശനതിനു എത്തിയ പ്രശസ്ത ഗസൽ ഗായിക അൽക്ക അസ്ക്കറിനെ ആദരിച്ചു.

പ്രവാസി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്താൻ പോകുന്ന കവിതാലാപന മത്സരമായ 'മധുരം മലയാളം ' പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനവും നടത്തപ്പെട്ടു.

news

Comments


Page 1 of 0