// // // */ E-yugam


ഈയുഗം ന്യൂസ്
April  08, 2024   Monday   03:53:10am

news



whatsapp

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹീ സെന്റർ ഒരുക്കിയ കമ്യൂണിറ്റി ഇഫ്താർ വിരുന്ന് ഇന്ത്യൻ സാമൂഹ്യ സംഘടനാ നേതാക്കൾക്ക്‌ വേറിട്ട അനുഭവമായി.

ഏറെ പുണ്യമാക്കപ്പെട്ട റമളാനിന്റെ സവിശേഷ രാവുകളിൽ മുഴുകിയിരിക്കുമ്പോഴും സ്വത്തം തൊട്ടുണർത്തുന്ന ചിന്തകൾ പങ്കു വെച്ചുകൊണ്ടാണ് ഇഫ്താർ ഒരുക്കപ്പെട്ടത്‌.

സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഉൾക്കൊണ്ട്‌ ഉത്തരവാദിത്വത്തോടെ നിർണ്ണായകമായ തെരെഞ്ഞെടുപ്പ്‌ വേളകൾ ക്രിയാത്മകമായി വിനിയോഗിക്കാൻ ആയിരങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ സാമൂഹ്യ സംഘടനാ നേതാക്കൾ ആഹ്വനം ചെയ്തു.

തങ്ങളുടെ അണികളെ ജനാധിപത്യമൂല്യം സംരക്ഷിക്കാൻ ഉൽബോധനവും, പ്രേരണയും നൽകണമെന്ന് ആതിഥേയമരുളിയ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡണ്ട്‌ സുബൈർ വക്ര ആഹ്വാനം ചെയ്തു.

ഇസ്ലാഹി സെന്റർ ലക്ത ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി. അഞ്ചാം വെളിച്ചം സമ്മേളനം മുഖ്യ രക്ഷാധികാരിയും, യൂണിറ്റി ഖത്തർ ട്രഷററുമായ K മുഹമ്മദ്‌ ഈസ്സ സാഹിബ്‌ ഉൽഘാടനം ചെയ്തു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌‌‌ കെഎംസിസി സംസ്ഥന പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് , ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവരിക്കൽ , ഐഎംസിസി ജനറൽ സെക്രട്ടറി ജാബിർ PNM, കെ ഐ സി ജനറൽ സെക്രട്ടറി സകരിയ മാണിയൂർ , മുനീർ സലഫി - വെളിച്ചം ഖത്തർ , KT ഫൈസൽ സലഫി QKIC, ശാഹുൽ ഹമീദ് QIIC മർക്കസുദ്ദഅവ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ഇസ്ലാഹീ സെന്റർ വിദ്യാർത്ഥീ വിഭാഗമായ CIS ഉം TIC യും സംയുക്തമായി നടത്തിവരുന്ന ലേബർ കേമ്പുകളിലെ ഇഫ്താർ വിരുന്നൂട്ടൽ പ്രത്യേകം പ്രശംസിക്കപ്പെട്ടു. വിദ്യാർത്ഥികൾ ഖത്തർ മലയാളീസിനു വേണ്ടി സമാഹരിച്ച തുക പ്രതിനിധി മുഹമ്മദ്‌ ഫാസിലിനു വിദ്യാർത്ഥി പ്രതിനിധികൾ കൈമാറി.

ഖത്തറിൽ കഴിഞ്ഞ 44 വർഷമായി പ്രവർത്തിച്ചു വരുന്ന ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ അഞ്ചാം വെളിച്ചം സമ്മേളനത്തിന്റെ ഭാഗമായി 44 നിർദരരായ ആളുകൾക്ക് ഉംറക്കായി അവസരമൊരുക്കുന്നു.

മുഹമ്മദ്‌ ഉണ്ണി ഒളകര, മുസ്തഫ സൗദിയ ഹൈപർ, EP അബ്ദുറഹിമാൻ ISC, നിഹാദ് അലി, സലീം നാലകത്ത്‌ KMCC, മഷ്ഹൂദ്‌ തിരുത്തിയാട് യൂണിറ്റി ഖത്തർ‌, ഡോ. മജീദ്‌ കവരൊടി,ഡോ ജസീൽ അമേരിക്കൽ ഹോസ്പ്പിറ്റൽ, ഷൗക്കത്തലി TAJ, ഉസ്മാൻ കല്ലൻ, ഡോ ഷഫീഖ് താപ്പി IMB, അജ്മൽ LYC, ഷഫീഖ് GYM ഖത്തർ, ഹാരിസ് പിടി ഫോക്കസ് ഖത്തർ, തുടങ്ങി ധാരാളം നേതാക്കൾ പങ്കെടുത്ത ഇഫ്താർ സംഗമം സമൂഹത്തിൽ തങ്ങളുടെ ഭാഗധേയത്തിന്റെ പ്രാധാന്യം ഊന്നിക്കൊണ്ടുള്ളതായിരുന്നു.

യാസറിന്റെ ഖിറാഅത്തോടെ ആരംഭിച്ച ഇഫ്താർ സംഗമത്തിനു ഭാരവാഹികളായ ഹുസ്സൈൻ മുഹമ്മദ്, അക്ബർ കാസിം, സികെ ശരീഫ്, അനീസ് നരിപ്പറ്റ, വഹാബ്, ഹനീഫ അയ്യമ്പള്ളി, ഡോ ഹാഹിയത്തുള്ള, അബ്ദുല്ല ഹുസൈൻ തുടങ്ങിയ ഭാരവാഹികൾ നേതൃത്വം നൽകി ഇസ്ലാഹീ സെന്റർ ജനറൽ സെക്രട്ടറി ഷമീർ PK സ്വാഗതം പറഞ്ഞു. നജീബ്‌ അബൂബക്കർ നന്ദി പ്രകാശിപ്പിച്ചു. മുഹമ്മദ് ലയിസ് കുനിയിൽ അവതാരകനായിരുന്നു.

Comments


   priligy and cialis INMETRO 2007 InstitutoNacional de Metrologia

Page 1 of 1