// // // */ E-yugam


ഈയുഗം ന്യൂസ്
March  28, 2024   Thursday   04:14:10pm

news



whatsapp

ദോഹ: ഖത്തറിലെ നാടക കലാകാരന്മാരുടെ കൂട്ടായ്മയായ നാടക സൗഹൃദം ദോഹ ലോക നാടക ദിനാചരണം നടത്തി.

സ്കിൽസ് ഡെവലപ് സെന്ററിലെ മാസ്സ്ട്രോ ഹാളിൽ നടന്ന ചടങ്ങിൽ നാടക സൗഹൃദം ദോഹ പ്രസിഡന്റ് മജീദ് സിംഫണി അധ്യക്ഷതവഹിച്ചു. നാടക സൗഹൃദം ദോഹ ഈ വർഷം പദ്ധതിയിടുന്ന പരിപാടികളുടെ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചു.

സമാധാനത്തിൻ്റെ സംസ്കാരവും എന്ന തലക്കെട്ടിൽ നടക്കുന്ന 2024 ലോക നാടകദിനത്തിൽ യോൻ ഫോസെയുടെ ലോക നാടക ദിന സന്ദേശം വായിച്ചുകൊണ്ട് ബിജു പി മംഗലം മുഖ്യപ്രഭാഷണം നടത്തി. ജനങ്ങള്‍ തമ്മിലുള്ള സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വവും പരസ്പരധാരണയും ഉണ്ടാക്കാന്‍ രംഗകലകള്‍ക്കുള്ള സ്വാധീനം എത്ര മാത്രമാണ് എന്നും കലുഷിതമായ കാലത്ത് സമൂഹത്തോട് സംവദിക്കാൻ രംഗ കലകൾ പുലർത്തിയ സ്വാധീനം നമ്മുടെ തന്നെ സാമൂഹിക പശ്ചാത്തലത്തിൽ എങ്ങനെ ഇടപെട്ടു എന്നും വിശദമായി അദ്ദേഹം സന്ദേശ പ്രസംഗത്തിൽ പറഞ്ഞു.

നാടക സൗഹൃദം ദോഹയുടെ സ്ഥാപക അധ്യക്ഷൻ സിനിമാ-സീരിയൽ താരം കെ. കെ സുധാകരന്റെ സന്ദേശം നിമിഷ നിഷാദ് വായിച്ചു.

നാടക സൗഹൃദം ദോഹ രക്ഷാധികാരികളായ കെ എം വർഗീസ്, പി എൻ ബാബുരാജൻ, എം ടി നിലമ്പൂർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. നവാസ് മുക്രിയകത്ത് സ്വാഗതവും കൃഷ്ണകുമാർ കോഴിക്കോട് നന്ദിയും പറഞ്ഞു.പരിപാടിയിൽ പങ്കെടുത്തവർക്കായി ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

Comments


Page 1 of 0