// // // */
ഈയുഗം ന്യൂസ്
March 28, 2024 Thursday 04:09:12pm
ദോഹ: മാപ്പിള കലാ അക്കാദമി ഖത്തർ ചാപ്റ്റർ എക്സിക്യൂട്ടീവ് മീറ്റും ഇഫ്താർ സംഗമവും വക്ര സെഞ്ച്വറി റസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
പരിപാടി അക്കാദമി പ്രസിഡൻ്റ് മുത്തലിബ് മട്ടന്നൂർ ഉൽഘാടനം ചെയ്തു .
പ്രശസ്ത കവിയും എഴുത്തുകാരനുമായ ഒ എം കരുവാരക്കുണ്ട് മാഷിനെക്കുറിച്ചു അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളം സംവിധാനം ചെയ്യുന്ന ഇശൽ വഴികളിലൂടെ ഒ എം എന്ന ഡോക്യുമെൻ്ററി ബലി പെരുന്നാളിന് മുമ്പ് പുറത്തിറക്കാൻ വേണ്ടുന്ന പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകാൻ യോഗം തീരുമാനിച്ചു.
അക്കാദമി രക്ഷാധികാരികളായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, അലവി വയനാട് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ചെയർമാൻ മുഹ്സിൻ തളിക്കുളത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സംഗമത്തിൽ സെക്ക്രട്ടറി നവാസ് സ്വാഗതവും ട്രഷറർ ബഷീർ നന്ദിയും പറഞ്ഞു.