// // // */
ഈയുഗം
March 23, 2024 Saturday 04:02:44am
ദോഹ: മെറാക്കി മെസ്ഡാംസ് ഖത്തർ (എം.എം.ക്യു) മൻസൂറയിലെ കാലിക്കറ്റ് ഷെഫ് റെസ്റ്റോറൻ്റിൽ വെച്ച് സംഘടിപ്പിച്ച ഫാമിലി ഇഫ്താറിൽ 200 ലധികം പേർ പങ്കെടുത്തു.
സായാഹ്നത്തിൻ്റെ ഹൈലൈറ്റ് കുട്ടികൾക്കുള്ള പരമ്പരാഗത ഖത്തരി ആഘോഷമായ ഗരങ്കാവോ ആയിരുന്നു, ഗരങ്കാവോ ആഘോഷം ചടങ്ങിൽ ഉല്ലാസത്തിൻ്റെയും ഗൃഹാതുരത്വത്തിൻ്റെയും പ്രഭാവലയം സൃഷ്ടിച്ചു.
ഷൈൻ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് സ്‌പോൺസർ ചെയ്‌ത ഗിഫ്റ്റുകൾ കുട്ടികൾ ഏറ്റുവാങ്ങി.
സ്നേഹതീരം ഖത്തർ പ്രസിഡൻ്റ് മുസ്തഫ എം.വി, ഷൈൻ ഗോൾഡിൽ നിന്ന് സമീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രസിഡണ്ട് തസ്ലീന ജലീൽ, വൈസ് പ്രസിഡണ്ട് ഷിഫ്ന അബൂബക്കർ, അംഗങ്ങളായ തൻസി ലജാസ്, ഷംല അലി, സെബ ആസാബ്, ഫിറോഷിയ റസീൽ, നയീമ അലി, സെലിക അംജദ്, റബീബ അൻവർ, ഷൽന ഷെജി, ഷംല ജഹ്ഫർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഖത്തറിലെ ഇൻസ്റ്റാഗ്രാം മാധ്യമത്തിൽ സ്വാധീനമുള്ള നിരവധി വ്യക്തികൾ ഇഫ്‌താർ സംഗമത്തിൽ പങ്കെടുത്തു.