// // // */
ഈയുഗം ന്യൂസ്
March 21, 2024 Thursday 12:20:21pm
ദോഹ: മലപ്പുറം ജില്ലയുടെ ഖത്തറിലെ പ്രഥമ പൊതുവേദിയായ ഡോം ഖത്തർ (ഡയസ്പോറ ഓഫ് മലപ്പുറം) മെഷാഫിലെ പോഡാർ പേൾ സ്കൂളിൽ വെച്ച് ഇഫ്‌താർ വിരുന്നൊരുക്കി .
നാനൂറിൽ പരം ആളുകൾ പങ്കെടുത്ത വിരുന്നിൽ ഐസിസി ഐ സി ബി എഫ്,ഐ എസ് സി ഭാരവാഹികളും മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രാദേശിക സംഘടനാ നേതാക്കളും ഖത്തറിലെ വ്യത്യസ്ത സാമൂഹിക സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായവറും പങ്കെടുത്തു.
ജാതിമത രാഷ്ട്രീയ ചിന്തകൾക്കപ്പുറത്ത് മനവും മനസ്സും നിറഞ്ഞതായിരിക്കും ഡോമിന്റെ പ്രവർത്തനങ്ങൾ എന്ന് പ്രസിഡണ്ട് ഉസ്മാൻ കല്ലൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ചീഫ് അഡ്വൈസർ മശ്ഹൂദ് തിരുത്തിയാട് ഉദ്ഘാടനവും, സുലൈമാൻ മദനി റമദാൻ സന്ദേശവും നൽകി. ജനറൽ സെക്രട്ടറി മൂസ താനൂർ സ്വാഗതമാശംസിച്ച ചടങ്ങിന് ട്രഷറർ രതീഷ് കക്കോവ് നന്ദിയും പറഞ്ഞു.
വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മൽസര വിജയികൾക്കുള്ള ഉപഹാരം ഐ സി സി പ്രസിഡണ്ട് മണികണ്ഠൻ, ഡോം പ്രസിഡണ്ട് ഉസ്മാൻ കല്ലൻ, ഡോം വനിതാ വിംഗ് ചെയർപേഴ്സൺ പ്രീതി ശ്രീധരൻ എന്നിവർ നിർവഹിച്ചു . ഐസിബിഎഫ് ഇൻഷൂറൻസ് പദ്ധതിയിലേക്ക് അംഗങ്ങളെ ചേർക്കുന്നതിന്റെ ഉദ്ഘാടനം ഡോം പ്രസിഡന്റ് ഉസ്മാൻ കല്ലൻ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവക്ക് ഫോറം കൈമാറി നിർവഹിച്ചു. അതിഥികളെ സ്റ്റുഡൻസ് വിംഗിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പരിപാടികൾക്ക് ഉപദേശക സമിതി അംഗങ്ങളായ ഡോക്ടർ ഹംസ അൽ സുവൈദി,ബാലൻ ചേളാരി, റസാഖ് രണ്ടത്താണി,ഉണ്ണിമോയിൻ കീഴുപറമ്പ് സെക്രെട്ടറിയേറ്റ് അംഗങ്ങളായ രതീഷ് കക്കോവ്,അബ്ദുൽ അസീസ് തെന്നല , അബ്ദുൾ റഷീദ് വെട്ടം, സിദ്ദിഖ് വാഴക്കാട്,ഡോ :ഷഫീഖ് താപ്പി , ജഹ്ഫർഖാൻ താനൂർ ,അമീൻ അന്നാര, നിയാസ് പുളിക്കൽ, സുരേഷ് ബാബു പണിക്കർ, സിദ്ദിഖ് ചെറുവല്ലൂർ,അബ്ദുൽ ഫത്താഹ് നിലമ്പൂർ,അബി ചുങ്കത്തറ,കേശവ ദാസ് അമരമ്പലം, ശ്രീജിത്ത് വണ്ടൂർ,നിസാർ താനൂർ, അനീസ് വളപുരം,നൗഫൽ കട്ടുപ്പാറ, ഇർഫാൻ പകര, അനീഷ്, വസീം പൊന്നാനി,അനീസ് ബാബു, യൂസുഫ് ചെറിയമുണ്ടം,പ്രീതി ശ്രീധരൻ,ഷംല ജഹ്ഫർ റസിയ ഉസ്മാൻ, മൈമൂന സൈനുദ്ദീൻ,നബ്ഷ മുജീബ് ,സൗമ്യ പ്രദീപ്, തുടങ്ങിയവർ നേതൃത്വം നൽകി.