// // // */ E-yugam


ഈയുഗം ന്യൂസ്
March  17, 2024   Sunday   01:26:57am

news



whatsapp

ദോഹ :ആഗോള പ്രവാസി മലയാളീ സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഖത്തർ ഘടകത്തിന്റെ 2024-2025 കാലയളവിലേക്കുള്ള പ്രവർത്തക സമിതി നിലവിൽ വന്നു.

ദോഹയിലെ അൽ സദ്ദ് പ്ലാസയിൽ ചേർന്ന യോഗത്തിൽ WMF ഗ്ലോബൽ ജോയിന്റ് സെക്രട്ടറി റിജാസ് ഇബ്രാഹിം ,ഗ്ലോബൽ ബിസിനസ്സ് ഫോറം കോർഡിനേറ്റർ ശ്രീ കെ ആർ ജയരാജ് , ഖത്തർ രക്ഷാധികാരി ശ്രീ ഹമീദ് എന്നിവരുടെ സാന്നിധ്യത്തിൽ WMF ഖത്തർ നാഷണൽ കൗൺസിലിന്റെ രണ്ടു വർഷ പ്രവർത്തന കാലയളവിലേക്കുള്ള ഭരണ സമിതി അംഗങ്ങളും പ്രവർത്തക സമിതി അംഗങ്ങളും ചുമതലയേറ്റു.

നാഷണൽ കോർഡിനേറ്റർ ആയി അജാസ് അലി, പ്രസിഡന്റ് ശ്രീകല പ്രകാശൻ,സെക്രട്ടറി, മൻസൂർ മൊയ്‌ദീൻ, വൈസ് പ്രെഡിഡന്റുമാർ അലി ദോഹ, സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറിമാർ ജയശ്രീ സുരേഷ്, വീണ വിക്രമൻ എന്നിവരും നാഷണൽ ഫോറം കോർഡിനേറ്റേഴ്‌സ് ആയി അജയ് പുത്തൂർ, റെസിൻ ഷമീം, ജോസഫ് ജോർജ്, അർഷാദ്, ഹനാസ് അസീസ്, പല്ലവി ജയരാജ്‌, ജാസ്മിൻ താഹിർ, രാജേഷ് MG, ദിലീഷ്, മൻസൂർ മജീദ്, സനന്ത് എന്നിവരും ചുമതലയേറ്റു.

മിഡിൽ ഈസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീമതി രുഷാര റിജാസ് ,മിഡിൽ ഈസ്റ്റ് റീജിയൻ വൈസ് പ്രെസിഡന്റ്‌ ശ്രീ സുനിൽ മാധവൻ,ഖത്തർ പാട്രൻ ശ്രീ.ഹമീദ്,മിഡിൽ ഈസ്റ്റ് ഫോറം കോർഡിനേറ്റര്മാരായ ശ്രീ മനോജ് കലാ നിലയം ,ശ്രീ രാജേഷ് മാണിക്കോത്തു എന്നിവർ പുതിയ പ്രവർത്തകർക്ക്‌ ആശംസകൾ നേർന്നു .

164 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള “നോർക്ക" അംഗീകാരത്തോടെ ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏറ്റവും വലിയ മലയാളീസംഘടനയായ WMF ന്റെ പ്രസിഡന്റ് ഖത്തറിലെ പ്രമുഖ ബിസിനസ്സ് സംരംഭകനായ ശ്രീ പൗലോസ് തേപ്പാലയാണ് .

ഇന്ത്യൻ എംബസ്സി അപെക്സ് ബോഡി ആയ ഇന്ത്യൻ കൾച്ചറൽ സെന്ററുമായി അഫിലിയേറ്റ് ചെയ്തു ഖത്തറിൽ കഴിഞ്ഞ ഏഴു വർഷക്കാലമായി ആഗോള നെറ്റ് വർക്കിങ് സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് WMF ഖത്തർ സമൂഹ്യക്ഷേമ സന്നദ്ധ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.

Comments


Page 1 of 0