// // // */
ഈയുഗം ന്യൂസ്
March 16, 2024 Saturday 03:17:21pm
ദോഹ: പട്ടാമ്പി കൂട്ടായ്മയുടെ ഇഫ്‌താർ മീറ്റ് വെള്ളിയാഴ്ച 4 മണി മുതൽ ഖത്തറിലെ ഏഷ്യൻ ടൗണിലുള്ള സെഞ്ച്വറി ഹോട്ടലിൽ വെച്ച് നടന്നു.
ക്ഷണിക്കപ്പെട്ട അതിഥികളടക്കം പട്ടാമ്പി കൂട്ടായ്മയുടെ കുടുംബത്തിലെ 150 ലധികം പേർ പങ്കെടുത്തു.
പ്രസിഡൻറ് മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ച പരിപാടിക്ക് ഷാഫി പടാ തൊടി സ്വാഗതം പറഞ്ഞു. യാസിർ കരിങ്ങാനാട് റമദാൻ സന്ദേശം കൈമാറി.
ഷാനവാസ്, ഷമീർ, ഹനീഫ്, ഫൈസൽ ബാബു,സൈനു ബാബു,മുഹമ്മദലി,ഫാസിൽ, ഫിറോസ്, ഷബീബ്, ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.