// // // */
ഈയുഗം ന്യൂസ്
March 15, 2024 Friday 03:12:38pm
ദോഹ: ഖത്തറിലെ മലയാളി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേർസിന്റെ കൂട്ടായ്മയായ ഖത്തർ മലയാളി ഇൻഫ്ളുവൻസേർസ് 2024 -2026 കാലയളവിലേക്കുള്ള പ്രസിഡന്റായി ലിജി അബ്ദുള്ളയെയും ജനറൽ സെക്രട്ടറി ആയി മുഹമ്മദ് ആഷിഖിനെയും ട്രെഷററായി ഫെബിൻ കുഞ്ഞബുള്ളയെയും തിരഞ്ഞെടുത്തു.
ഷാൻ റിയാസ് ,സലിം പൂക്കാട് എന്നിവർ വൈസ് പ്രസിഡന്റുമാരും ഹസ്ന മുഹമ്മദ് , ശരത് ബാബു എന്നിവർ സെക്രട്ടറിമാരുമാണ്
ഖത്തറിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്നവരും നോമ്പ് തുറക്കാൻ പ്രയാസപ്പെടുന്നവരുമായ പ്രവാസികൾക്ക് ഇഫ്താർ കിറ്റ് എത്തിക്കുന്ന ഖത്തർ സ്പർശത്തിന് പിന്തുണയുമായി ഖത്തർ മലയാളി ഇൻഫ്ളുവൻസേർസിന്റെ സഹായം കഴിഞ്ഞ ദിവസം അരോമ റെസ്ററൗറെന്റിൽ വെച്ച് നടന്ന ഇഫ്താർ പരിപാടിയിൽ പ്രസിഡന്റ് ലിജി അബ്ദുല്ല ഖത്തർ സ്പര്ശത്തിന്റെ മുഖ്യ സംഘാടകൻ നൗഫൽ അബ്ദുറഹ്മാനെ ഏൽപ്പിച്ചു.
അൽ ബദീഹ സ്പോൺസർ ആയിരുന്ന ഇഫ്താർ പരിപാടിയിൽ ആർ ജെ നിസ (റേഡിയോ സുനോ), നൗഫൽ (അബ്ദുൾറഹ്മാൻ (റേഡിയോ മലയാളം), റഊഫ് കൊണ്ടോട്ടി (സാമൂഹ്യ പ്രവർത്തകൻ), മാഷ അർഷദ് (വ്ലോഗർ, ഇൻഫ്ളുവന്സർ) എന്നിവർ പങ്കെടുത്തു.
ഷാൻ റിയാസ് പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി നന്ദി പറഞ്ഞു.