// // // */
ഈയുഗം ന്യൂസ്
February 28, 2024 Wednesday 12:26:20am
ദോഹ: ഖത്തർ സമന്വയ കളരിക്കൽ കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ദോഹയിലെ അയിൻ ഖാലിദിൽ വെച്ച് നടന്നു.
സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് മുരളീദാസ് അദ്ധ്യക്ഷനായിരുന്നു. റിപ്പോർട്ടവതരണങ്ങൾക്ക് ശേഷം സമന്വയ സ്ഥാപകാംഗം അരുൺ സരസിൻ്റെ നിയന്ത്രണത്തിൽ 2024 - 25 ലേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
വിജയകുമാർ കളരിക്കൽ പ്രസിഡണ്ട്, രഞ്ജിത്ത് ദേവദാസ് സെക്രട്ടറി, ശ്രീകുമാർ ട്രഷറർ, പ്രസൂൺ വൈസ് പ്രസിഡണ്ട്, ഹരികൃഷ്ണൻ ജോയൻ്റ് സെക്രട്ടറി, പ്രദീപ് കുമാർ മീഡിയ, പ്രകാശ് കളരിക്കൽ പ്രോഗ്രാം, കോർഡിനേറ്റർമാരായും, അരുൺ സരസ്, സുരേഷ് ബാബു, ഉണ്ണി കൊണ്ടോട്ടി, ഷൈൻ കുമാർ, ഗോപാലകൃഷ്ണൻ, സുനീഷ്, ഉദ്ദീഷ്, വിദ്യ അരുൺ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
അതിനോടനുബന്ധിച്ച് നടന്ന കലാ പരിപാടികൾ പ്രകാശ് കളരിക്കൽ നിയന്ത്രിച്ചു. രഞ്ജിത്ത് ദേവദാസിൻ്റ നേതൃത്വത്തിൽ സമന്വയ ഗായകർക്കൊപ്പം ചിത്ര ഹരികൃഷ്ണൻ, മാസ്റ്റർ അനിരുദ്ധ് അരുൺ, അഭിലാഷ്, രാജു കളരിക്കൽ എന്നീ പുതിയ ഗായകർ കൂടി ചേർന്നപ്പോൾ സമന്വയ വേദി ഹിന്ദി, തമിഴ് ഗാനങ്ങളാൽ താളമുഖരിതമായി.
ഷൈൻ കുമാർ രചിച്ച സ്വന്തം കവിത ചൊല്ലിയും പ്രജിത്ത് അവതരിപ്പിച്ച തകർപ്പൻ മിമിക്രിയും മറ്റുമായി കലാപരിപാടികൾ ഗംഭിരമായി പര്യവസാനിച്ചു.