// // // */ E-yugam


ഈയുഗം ന്യൂസ്
January  12, 2024   Friday   02:03:04pm

news



whatsapp

ദോഹ: ഖത്തറിൽ പെൺപടയുടെ പടയൊരുക്കത്തിനു തിരിതെളിയിച്ചുകൊണ്ട് ഇൻകാസ് ഖത്തർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ഇൻകാസ് വനിതാ വിങ്ങ് ലോഞ്ചിങ്ങും കലാസന്ധ്യയും നാളെ നടക്കും.

കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിറ സന്നിധ്യമായ ഇൻകാസ് ഖത്തർ അതിന്റെ വനിതാ വിങ്ങ് രൂപീകരണത്തിലൂടെ ഖത്തറിലുള്ള മലയാളികളായ പ്രവാസി വനിതകളെ ഒന്നടങ്കം ഒരു കുടകീഴിൽ അണിനിരത്തികൊണ്ടാണ് "പ്രഭ 2024" എന്ന വനിതാ സംഗമം *ജനുവരി 13 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് അബൂഹമൂറിലുള്ള ഐസിസി അശോക ഹാളിൽ സംഘടിപ്പിക്കുന്നത്.

മുഖ്യ അതിഥിയായി മഹിളാ കോൺഗ്രസ്‌ മുൻ സംസ്ഥാന പ്രസിഡണ്ടും കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി മുൻ പ്രെസിഡന്റും ഇപ്പോൾ AICC മെമ്പറുമായ അഡ്വക്കേറ്റ് ശ്രീമതി. ബിന്ദു കൃഷ്ണ, ഖത്തർ INCAS വനിതാ വിങ്ങിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും.

ഖത്തറിലെ മുഴുവൻ സുഹൃത്തുക്കളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Comments


Page 1 of 0